സോളാർ തട്ടിപ്പ് കേസ്; സരിത എസ് നായരെ 27 വരെ റിമാൻഡ് ചെയ്തു

സോളാർ തട്ടിപ്പ് കേസ്; സരിത എസ് നായരെ 27 വരെ റിമാൻഡ് ചെയ്തു

സോളാർ തട്ടിപ്പ് കേസിൽ സരിത എസ് നായർ റിമാൻഡിൽ. 42.70 ലക്ഷം രൂപയുടെ തട്ടിപ്പ് കേസിലാണ് കോഴിക്കോട് സിജെഎം കോടതി സരിതാ എസ് നായരെ ഈ മാസം 27 വരെ റിമാൻഡ് ചെയ്തത്. കോഴിക്കോട് സ്വദേശിയായ അബ്ദുൽ മജീദിന്റെ വീട്ടിലും ഓഫീസിലും സോളാർ പാനൽ സ്ഥാപിക്കാനായി പണം വാങ്ങി വഞ്ചിച്ചു വഞ്ചിച്ചു എന്ന കേസിലാണ് കോടതി ഉത്തരവ്. നേരത്തെ സരിതയുടെയും ബിജു രാധാകൃഷ്ണൻറെയും ജാമ്യം റദ്ദാക്കി കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

കോഴിക്കോട് കസബ പൊലീസ് തിരുവനന്തപുരത്ത് എത്തിയാണ് സരിതയെ അറസ്റ്റ് ചെയ്തത്. നിരന്തരം വാറന്റ് പുറപ്പെടുവിച്ചെങ്കിലും സരിത ഹാജരായിരുന്നില്ല. ഇതേ തുടർന്നാണ് കസബ പൊലീസ് അറസ്റ്റ് നടപടിയിലേക്ക് കടന്നത്. കോടതിയിൽ ഹാജരാക്കാനായി സരിതയെ കോഴിക്കോട്ടേയ്ക്ക് കൊണ്ടുപോയി.

Share this story