വള്ളികുന്നം അഭിമന്യു വധക്കേസ്: ഒരു പ്രതി കൂടി പിടിയിൽ

വള്ളികുന്നം അഭിമന്യു വധക്കേസ്: ഒരു പ്രതി കൂടി പിടിയിൽ

കായംകുളം വള്ളികുന്നം അഭിമന്യു വധക്കേസിൽ ഒരു പ്രതി കൂടി പോലീസിന്റെ പിടിയിൽ. ഏഴാം പ്രതി താമരക്കുളം സ്വദേശി ഉണ്ണികൃഷ്ണനാണ് പിടിയിലായത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ആറായി.

കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. അഞ്ച് പ്രതികളാണ് നിലവിൽ റിമാൻഡിൽ കഴിയുന്നത്.

Share this story