സർക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയുമെന്ന് രമേശ് ചെന്നിത്തല

സർക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയുമെന്ന് രമേശ് ചെന്നിത്തല

സംസ്ഥാന സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും നൽകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങാൻ അദ്ദേഹം യുഡിഎഫ് പ്രവർത്തകരോട് ആഹ്വാനം ചെയ്തു. ബഡായി അടിക്കാനുള്ള അവസരമാക്കാതെ പ്രതിപക്ഷ അഭിപ്രായങ്ങൾ കൂടി പരിഗണിക്കാൻ സർക്കാർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രോഗവ്യാപനവുമായി ബന്ധപ്പെട്ട് അനാവശ്യ പരിഭ്രാന്തികൾ പരത്തുന്നത് ഒഴിവാക്കണം. ഇക്കാര്യം മാധ്യമങ്ങളും സർക്കാരും ശ്രദ്ധിക്കണം. കേന്ദ്ര സർക്കാരിന്റെ തെറ്റായ വാക്സിൻ നയം തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

Share this story