കോവിഡ് വ്യാപനം; വ്യാജ പ്രചാരണം നടത്തിയാൽ കർശന നടപടി സ്വീകരിക്കും; മുഖ്യമന്ത്രി

Share with your friends

കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട വ്യാജപ്രചാരണങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആധികാരിക വിവരങ്ങളെ മാത്രമേ ആശ്രയിക്കാവൂ എന്നും ഉത്തരേന്ത്യയിലെ കോവിഡ് സാഹചര്യം കേരളത്തിലില്ലെന്നും അദ്ദേഹം പറഞ്ഞു. ജാഗ്രതയോടെയുള്ള പ്രവർത്തനം കൊണ്ട് മാത്രമേ നിലവിലെ സാഹചര്യത്തിൽ നിന്നും മെച്ചപ്പെടാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.

സ്വകാര്യ ആശുപത്രികൾ കോവിഡ് രോഗികൾക്കായുള്ള കിടക്കകൾ യുദ്ധകാല അടിസ്ഥാനത്തിൽ വർധിപ്പിക്കണമെന്നും, കിടക്കകളുടെ എണ്ണം ദിവസവും ജില്ലാ ആരോഗ്യവകുപ്പ് മേധാവിക്കു കൈമാറണമെന്നും അദ്ദേഹം പറഞ്ഞു.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-