25 ശതമാനം കിടക്കകൾ മാറ്റിവെക്കണം, അമിത നിരക്ക് ഈടാക്കരുത്: സ്വകാര്യ ആശുപത്രികളോട് മുഖ്യമന്ത്രി

25 ശതമാനം കിടക്കകൾ മാറ്റിവെക്കണം, അമിത നിരക്ക് ഈടാക്കരുത്: സ്വകാര്യ ആശുപത്രികളോട് മുഖ്യമന്ത്രി

സ്വകാര്യ ആശുപത്രികളിൽ കൊവിഡ് ചികിത്സക്കായി 25 ശതമാനം കിടക്കകൾ മാറ്റിവെക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് പ്രതിനിധികളുമായി നടത്തിയ ചർച്ചയ്ക്കിടെയാണ് മുഖ്യന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. ചികിത്സക്ക് അമിത നിരക്ക് ഈടാക്കരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു

കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്. എല്ലാ ആശുപത്രികളും കുറഞ്ഞത് 25 ശതമാനം കിടക്കകളെങ്കിലും കൊവിഡ് ചികിത്സക്കായി മാറ്റിവെക്കണമെന്ന് യോഗത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു

സാഹചര്യമനുസരിച്ച് ഇത് വർധിപ്പിക്കണം. പരമാവധി ഐസിയു കിടക്കകളും വെന്റിലേറ്ററുകളും സജ്ജമാക്കണം. ഒഴിവുള്ള കിടക്കകളുടെ എണ്ണം ദിവസേന സർക്കാരിനെ അറിയിക്കണം. പല ആശുപത്രികളും കൊവിഡ് ചികിത്സക്ക് വലിയ തുക ഈടാക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അമിത നിരക്ക് ഈടാക്കരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കാസ്പ് ഇൻഷുറൻസിന് കീഴിൽ ചികിത്സ നൽകാൻ കൂടുതൽ ആശുപത്രികൾ മുന്നോട്ടുവരണം. കാസ്പിലെ കുടിശ്ശിക ലഭിക്കാത്തത് ആശുപത്രി പ്രതിനിധികൾ ചൂണ്ടിക്കാട്ടിയപ്പോൾ 15 ദിവസത്തിനുള്ളിൽ കുടിശ്ശിക തീർക്കാൻ മുഖ്യമന്ത്രി ആരോഗ്യവകുപ്പിന് നിർദേശം നൽകി.

Share this story