തൃശ്ശൂർ പൂരത്തിനിടെ മരം വീണ് രണ്ട് ദേവസ്വം അംഗങ്ങൾ മരിച്ചു, 25 പേർക്ക് പരുക്ക്; ആന വിരണ്ടോടി

തൃശ്ശൂർ പൂരത്തിനിടെ മരം വീണ് രണ്ട് ദേവസ്വം അംഗങ്ങൾ മരിച്ചു, 25 പേർക്ക് പരുക്ക്; ആന വിരണ്ടോടി

തൃശ്ശൂർ പൂരത്തിനിടെ മരം വീണ് രണ്ട് ദേവസ്വം അംഗങ്ങൾ മരിച്ചു. തിരുവമ്പാടിയുടെ മഠത്തിൽ വരവിനിടെയാണ് അപകടമുണ്ടായത്. തിരുവമ്പാടി ദേവസ്വം അംഗങ്ങളായ പൂച്ചെട്ടി സ്വദേശി രമേശൻ, പൂങ്കുന്നം സ്വദേശി പനിയത്ത് രാധാകൃഷ്ണൻ എന്നിവരാണ് മരിച്ചത്.

പഞ്ചവാദ്യക്കാർക്ക് മേൽ ആൽമരത്തിന്റെ ശാഖ ഒടിഞ്ഞുവീഴുകയായിരുന്നു. 25 പേർക്ക് അപകടത്തിൽ പരുക്കേറ്റു. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇന്നലെ അർധ രാത്രി പന്ത്രണ്ട് മണിയോടെയാണ് അപകടമുണ്ടായത്.

മരം വീണതിന് പിന്നാലെ കുട്ടൻകുളങ്ങര അർജുൻ എന്ന ആന വിരണ്ടോടി. ആനയെ പിന്നീട് തളച്ചു. വൈദ്യുതി കമ്പിയിലേക്കാണ് മരം പൊട്ടിവീണത്. പലർക്കും ഷോക്കേറ്റും പരുക്കേറ്റിട്ടുണ്ട്.

Share this story