വാക്‌സിൻ ചലഞ്ച്: സഹകരണ മേഖല ആദ്യ ഘട്ടത്തിൽ 200 കോടി രൂപ സമാഹരിച്ച് നൽകും

വാക്‌സിൻ ചലഞ്ച്: സഹകരണ മേഖല ആദ്യ ഘട്ടത്തിൽ 200 കോടി രൂപ സമാഹരിച്ച് നൽകും

കൊവിഡ് പ്രതിസന്ധിയിൽ നിന്ന് കര കയറുന്നതിന് കൊവിഡ് വാക്‌സിൻ ചലഞ്ചിന്റെ ഭാഗമായി സഹകരണ മേഖല ആദ്യ ഘട്ടത്തിൽ 200 കോടി രൂപ സമാഹരിച്ച് നൽകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇന്ന് ചേർന്ന ഓൺലൈൻ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 200 കോടി സമാഹരിച്ച് നൽകാൻ തീരുമാനമായത്

പ്രാഥമിക വായ്പാ സംഘങ്ങൾ ഗ്രേഡിംഗ് പ്രകാരം രണ്ട് ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ നൽകും. പ്രാഥമിക വായ്‌പേതര സംഘങ്ങൾ 50,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ നൽകും. കേരള ബാങ്ക് 5 കോടി രൂപയും കാർഷിക ഗ്രാമ വികസന ബാങ്ക് രണ്ട് കോടി രൂപയും ലാഭത്തിൽ പ്രവർത്തിക്കുന്ന സഹകരണ സ്ഥാപനങ്ങൾ ഓരോ കോടി രൂപ വീതവും നൽകും

രണ്ട് ദിവസത്തെ ശമ്പളം സഹകരണ ജീവനക്കാർ സിഎംഡിആർഎഫിലേക്ക് നൽകും. ഒരു ദിവസത്തെ ശമ്പളം ഏപ്രിൽ മാസത്തിൽ നിന്നും മറ്റൊരു ദിവസത്തെ മെയ് മാസത്തിൽ നിന്നുമാണ് നൽകുക. സഹകരണ മേഖലയിൽ പ്രവർത്തിക്കുന്ന ബോർഡുകൾ, സ്വയം ഭരണ സ്ഥാപനങ്ങൾ എന്നിവ അവയുടെ സാമ്പത്തിക സ്ഥിതിക്ക് അനുസരിച്ചും ജീവനക്കാർ രണ്ട് ദിവസത്തെ ശമ്പളവും സംഭാവന ചെയ്യും.

Share this story