കണ്ണൂർ സെൻട്രൽ ജയിലിൽ കൊവിഡ് വ്യാപനം; ഇതുവരെ 71 പേർക്ക് രോഗം സ്ഥിരീകരിച്ചു

കണ്ണൂർ സെൻട്രൽ ജയിലിൽ കൊവിഡ് വ്യാപനം; ഇതുവരെ 71 പേർക്ക് രോഗം സ്ഥിരീകരിച്ചു

കണ്ണൂർ സെൻട്രൽ ജയിലിൽ കൊവിഡ് വ്യാപിക്കുന്നു. ജയിലിലെ 71 പേർക്ക് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചു. 69 തടവുകാർക്കും രണ്ട് ജീവനക്കാർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. തടവുകാരും ജീവനക്കാരുമടക്കം 1050 പേരാണ് സെൻട്രൽ ജയിലിലുള്ളത്

ഏപ്രിൽ 20 മുതൽ നാല് ദിവസമായി ജയിലിൽ ആർടിപിസിആർ പരിശോധന നടത്തിയിരുന്നു. പരിശോധനയുടെ മുഴുവൻ ഫലവും വന്നിട്ടില്ല. ഇതുകൂടി എത്തിയാൽ രോഗികളുടെ എണ്ണം വർധിക്കാനാണ് സാധ്യത.

Share this story