കേരളത്തിലും മെഡിക്കൽ ഓക്‌സിജന്റെ ആവശ്യമുയരുന്നു; ദിനംപ്രതി രണ്ട് ടൺ അധികം വേണം

കേരളത്തിലും മെഡിക്കൽ ഓക്‌സിജന്റെ ആവശ്യമുയരുന്നു; ദിനംപ്രതി രണ്ട് ടൺ അധികം വേണം

കേരളത്തിലും മെഡിക്കൽ ഓക്‌സിജന്റെ ആവശ്യമുയരുന്നു. ദിനംപ്രതി രണ്ട് ടണ്ണാണ് അധികമായി വേണ്ടത്. കഴിഞ്ഞാഴ്ച വരെ ദിവസേന 76-86 ടൺ ഓക്‌സിജൻ മതിയായിരുന്നു. ഇപ്പോഴത് 95 ടണ്ണായി. ഏപ്രിൽ 30 ആകുമ്പോഴേക്കും 103.51 ടൺ ഓക്‌സിജൻ വേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്

തുടക്കത്തിൽ കൊവിഡ് ആവശ്യത്തിന് ദിവസേന 30-35 മെട്രിക് ടൺ മതിയായിരന്നു. ഇപ്പോൾ 50 ആയി ഉയർന്നു. കൊവിഡിതര ആവശ്യം ദിവസേന 45 ടണ്ണാണ്. ഏപ്രിൽ 24ന് സംസ്ഥാനത്ത് ഉപയോഗിച്ചത് 95 ടൺ ഓക്‌സിജനാണ്.

കേരളത്തിലെ ആശുപത്രികളിൽ കിടക്കകളുടെ എണ്ണം വർധിപ്പിച്ചതോടെ ഓക്‌സിജനും ഉറപ്പുവരുത്തേണ്ടതുണ്ട്. അതേസമയം ദിവസേന 200 ടണ്ണോളം ഉത്പാദിപ്പിക്കാനുള്ള ശേഷിയാണ് കേരളത്തിനുള്ളത്. ഇതിൽ തമിഴ്‌നാടിന് 90 ടണ്ണും കർണാടകത്തിന് 40 ടണ്ണും കേരളം നൽകുന്നുണ്ട്.

Share this story