യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ കുറവ്; ട്രെയിനുകള്‍ റദ്ദാക്കി റെയിൽവെ

Share with your friends

കൊ​ച്ചി: യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ ഗ​ണ്യ​മാ​യി കു​റ​വു​വ​രു​ക​യും ക​ര്‍ണാ​ട​ക​യി​ല്‍ ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്ത പശ്ചാത്തലത്തിൽ കേ​ര​ള​ത്തി​ല്‍ നി​ന്ന് ബം​ഗ​ളൂ​രു​വി​ലേ​ക്കും തി​രി​ച്ചു​മു​ള്ള ര​ണ്ട് ട്രെ​യി​ൻ താ​ൽ​ക്കാ​ലി​ക​മാ​യി റദ്ദാക്കിയാതായി റെയിൽവേ അറിയിക്കുകയുണ്ടായി. കൊ​ച്ചു​വേ​ളി-​ബാ​ന​സ​വാ​ടി ഹം​സ​ഫ​ര്‍ (06319) ഈ ​മാ​സം 29 മു​ത​ലും ബാ​ന​സ​വാ​ടി-​കൊ​ച്ചു​വേ​ളി സ്‌​പെ​ഷ​ല്‍ (06320) ​മേയ് ഒ​ന്നു​മു​ത​ലും സ​ര്‍വി​സ് നടത്തുന്നതായിരിക്കില്ല.

എ​റ​ണാ​കു​ളം-​ബാ​ന​സ​വാ​ടി സ്‌​പെ​ഷ​ല്‍ (06129), തി​രി​കെ​യു​ള്ള ട്രെ​യി​ന്‍ (06130) എ​ന്നി​വ​യു​ടെ സ​ര്‍വി​സു​ക​ളും റ​ദ്ദാ​ക്കിയിരിക്കുന്നു. യ​ഥാ​ക്ര​മം ​േമ​യ് മൂ​ന്ന്​, നാ​ല്​ തീ​യ​തി മു​ത​ല്‍ ഈ ​സ​ര്‍വി​സു​ക​ള്‍ നി​ര്‍ത്തും. ഇ​തി​നു​പു​റ​മെ രാ​മേ​ശ്വ​രം-​ക​ന്യാ​കു​മാ​രി-06165, ക​ന്യാ​കു​മാ​രി-​രാ​മേ​ശ്വ​രം സ്‌​പെ​ഷ​ല്‍-06166 ട്രെ​യി​നു​ക​ളു​ടെ സ​ര്‍വി​സും ഇ​നി ഒ​രു അ​റി​യി​പ്പ് ഉ​ണ്ടാ​വു​ന്ന​തു​വ​രെ റ​ദ്ദാ​ക്കി.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-