കൊലക്കേസ് പ്രതിയുടെ കാൽ വെട്ടിമാറ്റിയ സംഭവം; മൂന്ന് പേർ പിടിയിൽ

കൊലക്കേസ് പ്രതിയുടെ കാൽ വെട്ടിമാറ്റിയ സംഭവം; മൂന്ന് പേർ പിടിയിൽ

കൊലക്കേസ് പ്രതിയുടെ കാല് വെട്ടിമാറ്റിയ സംഭവത്തിൽ മൂന്ന് പേർ പോലീസ് കസ്റ്റഡിയിൽ. തിരുവനന്തപുരം ശ്രീകാര്യത്ത് നിന്നാണ് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇന്നലെയാണ് ആർ എസ് എസുകാരനായിരുന്ന രാജേഷിനെ കൊലപ്പെടുത്തിയ കേസിലെ നാലാം പ്രതി എബിയെ ഇവർ ആക്രമിച്ചത്

ഇടവക്കോട് പ്രതിഭാ നഗറിൽ വെച്ചാണ് ആക്രമണം നടന്നത്. വീടിന് സമീപത്തെ റോഡരികിൽ സുഹൃത്തുക്കളുമായി ഇരിക്കുകയായിരുന്ന എബിയെ ബൈക്കുകളിലെത്തിയ സംഘം വെട്ടിവീഴ്ത്തുകയായിരുന്നു.

Share this story