നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥിയും മലപ്പുറം ഡിസിസി പ്രസിഡന്റുമായ വി വി പ്രകാശ് അന്തരിച്ചു

നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥിയും മലപ്പുറം ഡിസിസി പ്രസിഡന്റുമായ വി വി പ്രകാശ് അന്തരിച്ചു

നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥി വി വി പ്രകാശ്(56) അന്തരിച്ചു. മലപ്പുറം ഡിസിസി പ്രസിഡന്റായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. മഞ്ചേരിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

ഇന്നലെ രാത്രി ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് എടക്കരയിലെ ആശുപത്രിയിലെത്തിച്ചു. സ്ഥിതി ഗുരുതരമായതിനെ തുടർന്ന് മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് ഫലം വരാൻ മൂന്ന് ദിവസം മാത്രം ബാക്കി നിൽക്കെയാണ് മരണം സംഭവിച്ചത്.

Share this story