കളമശ്ശേരിയിൽ എൽ ഡി എഫ് മുന്നേറ്റം; പി രാജീവ് 1241 വോട്ടുകൾക്ക് മുന്നിൽ

കളമശ്ശേരിയിൽ എൽ ഡി എഫ് മുന്നേറ്റം; പി രാജീവ് 1241 വോട്ടുകൾക്ക് മുന്നിൽ

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടരുമ്പോൾ എൽ ഡി എഫ് മുന്നേറുന്നു. 89 സീറ്റുകളിൽ എൽ ഡി എഫും യുഡിഎഫ് 48 സീറ്റിലും എൻഡിഎ 3 സീറ്റിലും മുന്നിട്ട് നിൽക്കുകയാണ്.

കളമശ്ശേരിയിൽ എൽഡിഎഫ് സ്ഥാനാർഥി പി രാജീവ് മുന്നിട്ട് നിൽക്കുകയാണ്. 1241 വോട്ടുകളുടെ ലീഡാണ് പി രാജീവിനുള്ളത്. അഴിമതിക്കേസിൽ കുടുങ്ങിയ വി കെ ഇബ്രാഹിംകുഞ്ഞിന്റെ മകൻ ഗഫൂറാണ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി.

Share this story