പിസി ജോർജിന് ആദരാഞ്ജലി അർപ്പിച്ച് ഈരാറ്റുപേട്ടയിൽ ഫ്ലക്സ് ബോർഡ്

Share with your friends

പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ തോൽവി ഉറപ്പിച്ച ജനപക്ഷം സ്ഥാനാർത്ഥി പിസി ജോർജ്ജിന് ആദരാഞ്ജലി അർപ്പിച്ച് ഫ്ലക്സ് ബോർഡ്. ഈരാറ്റുപേട്ടയിലാണ് ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടത്. ആരാണ് ഇത് സ്ഥാപിച്ചതെന്ന് അറിയില്ല. പൂഞ്ഞാറിൽ എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ജയമുറപ്പിച്ചു കഴിഞ്ഞു. 12953 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഇപ്പോൾ അദ്ദേഹത്തിനുള്ളത്.

വർഷങ്ങളായി പിസി ജോർജ്ജാണ് പൂഞ്ഞാർ എംഎൽഎ. ഈ പതിവിനാണ് ഇപ്പോൾ മാറ്റമുണ്ടായിരിക്കുന്നത്. തോൽവി ഉറപ്പിച്ചതിനു അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. മൂന്ന് മുന്നണിക്കുമെതിരെ മത്സരിച്ച തനിക്ക് രണ്ടാം സ്ഥാനം തന്ന പൂഞ്ഞാർ ജനതയോട് നന്ദിയുണ്ടെന്ന് പിസി പറഞ്ഞു. ഈ തെരഞ്ഞെടുപ്പിൽ കണ്ടത് പിണറായിസം തന്നെയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ആദ്യം നന്ദി പറയാനുള്ളത് മൂന്ന് മുന്നണിക്കുമെതിരെ മത്സരിച്ച എനിക്ക് രണ്ടാം സ്ഥാനം തന്ന പൂഞ്ഞാർ ജനതയോടാണ്. ആ നന്ദി ഞാൻ പറഞ്ഞില്ലെങ്കിൽ നന്ദികെട്ടവനാകും. മൂന്ന് മുന്നണിക്കെതിരെ മത്രമല്ല, തെറ്റിദ്ധരിക്കപ്പെട്ട ഒരു ജനതയും എനിക്കെതിരായി നിന്നു. എന്നിട്ടും ഈ രണ്ടാം സ്ഥാനത്ത് എന്നെ എത്തിച്ച പൂഞ്ഞാറിലെ ജനങ്ങളോട് ഏത് ഭാഷയിൽ നന്ദി പറഞ്ഞാലും പോര എന്നാണ് എനിക്ക് തോന്നുന്നത്. പിന്നെ, വേറൊരു പ്രധാനപ്പെട്ട കാര്യം, ഈ തെരഞ്ഞെടുപ്പിൽ പിണറായിസം തന്നെയാണ്. എൽഡിഎഫിൻ്റെ, സിപിഎമിൻ്റെ എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. യഥാർത്ഥത്തിൽ പിണറായിയുടെ സ്വന്തം നേട്ടമാണ് ഇത്. കേരളത്തിൻ്റെ ചരിത്രത്തിൽ അദ്ദേഹത്തിൻ്റെ ഭൂരിപക്ഷം ഇന്ന് 50,000 ആവുകയാണ്.”- പിസ് ജോർജിൻ്റെ വാക്കുകൾ.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-