പൂഞ്ഞാറിൽ പി സി ജോർജ് മൂന്നാം സ്ഥാനത്തേക്ക് വീണു; എൽ ഡി എഫ് 2969 വോട്ടുകൾക്ക് മുന്നിൽ

പൂഞ്ഞാറിൽ പി സി ജോർജ് മൂന്നാം സ്ഥാനത്തേക്ക് വീണു; എൽ ഡി എഫ് 2969 വോട്ടുകൾക്ക് മുന്നിൽ

പൂഞ്ഞാർ മണ്ഡലത്തിൽ വോട്ടെണ്ണൽ തുടരുമ്പോൾ പി സി ജോർജ് മൂന്നാം സ്ഥാനത്ത്. മണ്ഡലത്തിൽ എൽ ഡി എഫാണ് മുന്നിട്ട് നിൽക്കുന്നത്. എൽ ഡി എഫ് സ്ഥാനാർഥി സെബാസ്റ്റ്യൻ കുളത്തുങ്കൽ 2969 വോട്ടുകൾക്ക് മുന്നിലാണ്. കഴിഞ്ഞ തവണ രണ്ട് മുന്നണികളെയും ഞെട്ടിച്ച് മണ്ഡലം പിടിച്ചെടുത്ത പി സി ജോർജിന് ഇത്തവണ കാലിടറുന്നുവെന്ന സൂചനയാണ് ലഭിക്കുന്നത്

സംസ്ഥാനത്ത് എൽ ഡി എഫ് മുന്നേറ്റമാണ് കാണാൻ സാധിക്കുന്നത്. എൽ ഡി എഫ് 87 സീറ്റിലും യുഡിഎഫ് 50 സീറ്റിലും എൻഡിഎ മൂന്ന് സീറ്റിലും മുന്നിട്ട് നിൽക്കുകയാണ്.

Share this story