തവനൂരില്‍ കെ. ടി ജലീലിന് വിജയം

Share with your friends

തവനൂരില്‍ 3,066 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കെ. ടി ജലീല്‍ വിജയിച്ചു. വോട്ടെണ്ണല്‍ തുടങ്ങി മണിക്കൂറുകളോളം പിന്നില്‍ നിന്ന ശേഷമാണ് കെ. ടി ജലീല്‍ ജയിച്ചു കയറിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നംപറമ്പിലായിരുന്നു ജലീലിന്റെ പ്രധാന എതിരാളി.

വോട്ടെണ്ണല്‍ തുടങ്ങി മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ കെ. ടി ജലീല്‍ രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടിരുന്നു. മികച്ച ഭൂരിപക്ഷത്തോടെ ഫിറോസ് കുന്നംപറമ്പില്‍ ഒന്നാം സ്ഥാനത്തു തന്നെ നിലയുറച്ചു. അവസാനഘട്ട വോട്ടെണ്ണലിലേയ്ക്ക് കടന്നപ്പോള്‍ കെ. ടി ജലീലിന്റെ ഭൂരിപക്ഷം ഒറ്റയടിക്ക് 3,066 ലേയ്ക്ക് ഉയരുകയായിരുന്നു. ജലീലിനെ സംബന്ധിച്ചിടത്തോളം തെരഞ്ഞെടുപ്പ് ജയം നിര്‍ണായകമായിരുന്നു.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-