ഇഎം അഗസ്തി നല്ല മത്സരം കാഴ്ചവെച്ചു; തല മൊട്ടയടിക്കേണ്ടെന്ന് മണിയാശാൻ

ഇഎം അഗസ്തി നല്ല മത്സരം കാഴ്ചവെച്ചു; തല മൊട്ടയടിക്കേണ്ടെന്ന് മണിയാശാൻ

ഉടുമ്പൻചോലയിൽ വിജയമുറപ്പിച്ചതോടെ പ്രതികരണവുമായി മന്ത്രി എം എം മണി. യുഡിഎഫ് സ്ഥാനാർഥി ഇ എം അഗസ്തി നല്ല മത്സരമാണ് കാഴ്ചവെച്ചതെന്നും മണ്ഡലത്തിലെ പൊതുസ്ഥിതി മാത്രമാണ് വോട്ടിംഗിൽ പ്രതിഫലിച്ചതെന്നും അദ്ദേഹം പറഞ്ഞു

അഗസ്തി തല മൊട്ടയടിക്കേണ്ടതില്ലെന്നും മണിയാശാൻ പറഞ്ഞു. എംഎം മണി ഉടുമ്പൻചോലയിൽ വിജയിച്ചാൽ തല മൊട്ടയടിക്കുമെന്ന് അഗസ്തി വെല്ലുവിളിച്ചിരുന്നു. എൽ ഡി എഫ് സർക്കാരിനെ ജനം നെഞ്ചേറ്റിയിരിക്കുന്നു. ഞാൻ ജയിച്ചതു കൊണ്ട് തല മൊട്ടയടിക്കുമെന്ന് ഇഎം അഗസ്തി പ്രഖ്യാപിച്ചിരിക്കുകയാണ്. അദ്ദേഹത്തോട് തല മൊട്ടയടിക്കരുതെന്ന് ഞാൻ അഭ്യർഥിക്കുകയാണെന്നും എംഎം മണി പറഞ്ഞു

അദ്ദേഹം എന്റെ സുഹൃത്താണ്. എന്നെ വിളിച്ച് അഭിനന്ദിച്ചിരുന്നു. തല മൊട്ടയടിക്കാൻ പാടില്ലെന്ന് ഞാൻ വീണ്ടും അഭ്യർഥിക്കുകയാണെന്നും മണിയാശാൻ പ്രതികരിച്ചു.

Share this story