മട്ടന്നൂരില്‍ കെ കെ ഷൈലജയ്ക്ക് വിജയം

Share with your friends

മട്ടന്നൂരില്‍ ആരോഗ്യമന്ത്രി കെ കെ ഷൈലജ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു. അറുപതിനായിരത്തിലധികമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ഷൈലജയുടെ ഭൂരിപക്ഷം. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇല്ലിക്കല്‍ അഗസ്തിയേയും എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബിജു ഏലക്കുഴിയേയും പരാജയപ്പെടുത്തിയാണ് കെ കെ ഷൈലജ വിജയിച്ചത്.

വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോള്‍ കേരളം ചുവപ്പണിയുന്നു. നിലവില്‍ 99 മണ്ഡലങ്ങളിലും എന്‍ഡിഎഫ് ആണ് മുന്നേറുന്നത്. 41 ഇടങ്ങളില്‍ യുഡിഎഫും മുന്നേറുന്നു.

കണ്ണൂരില്‍ ഇരിക്കൂറില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി സജീവ് ജോസഫാണ് വിജയിച്ചത്. പേരാവൂരിലും യുഡിഎഫ് സ്ഥാനാര്‍ത്ഥി സണ്ണി ജോസഫ് ലീഡ് ചെയ്യുന്നു. ജില്ലയിലെ മറ്റെല്ലാ മണ്ഡലങ്ങളിലും എല്‍ഡിഎഫിനാണ് മുന്നേറ്റം.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-