നായൻമാർ സുകുമാരൻ നായരുടെ പോക്കറ്റിലാണെന്ന് കരുതരുത്: വിമർശനവുമായി എ കെ ബാലൻ

നായൻമാർ സുകുമാരൻ നായരുടെ പോക്കറ്റിലാണെന്ന് കരുതരുത്: വിമർശനവുമായി എ കെ ബാലൻ

നായർ സർവീസ് സൊസൈറ്റിക്കെതിരെ രൂക്ഷ വിമർശനവുമായി എ കെ ബാലൻ. നായൻമാരെല്ലാം തന്റെ പോക്കറ്റിലാണെന്ന സുകുമാരൻ നായരുടെ ധാരണ തെറ്റി. സുകുമാരൻ നായർ ബിജെപിയിലേക്ക് പോകുന്നതിന് എതിരല്ല. എന്നാൽ തെറ്റായ സന്ദേശമാണ് സുകുമാരൻ നായർ നൽകിയത്.

നിരീശ്വരവാദികളും ഈശ്വരവാദികളും തമ്മിലുള്ള പോരാട്ടമെന്ന സുകുമാരൻ നായരുടെ പ്രസ്താവന തെറ്റായിരുന്നു. അതും തെരഞ്ഞെടുപ്പ് ദിനം പറയരുതായിരുന്നു. ഇനിയെങ്കിലും സുകുമാരൻ നായർ തെറ്റ് തിരുത്തണം. കുപ്പിവള പൊട്ടുന്ന പോലെ പൊട്ടുന്ന പാർട്ടിയാണ് കോൺഗ്രസെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ വരെ പോകുമെന്നും ബാലൻ പരിഹസിച്ചു.

Share this story