സിപിഐയിൽ നിന്ന് പുതുമുഖങ്ങൾ മന്ത്രിയാകും; പി പ്രസാദും ചിഞ്ചുറാണിയും സാധ്യതാ പട്ടികയിൽ

സിപിഐയിൽ നിന്ന് പുതുമുഖങ്ങൾ മന്ത്രിയാകും; പി പ്രസാദും ചിഞ്ചുറാണിയും സാധ്യതാ പട്ടികയിൽ

സിപിഐയിൽ ഇത്തവണയും പുതുമുഖങ്ങൾ മന്ത്രിസഭയിൽ എത്തും. നിലവിലെ മന്ത്രിമാരിൽ ഇ ചന്ദ്രശേഖരൻ മാത്രമാണ് മത്സരിച്ചതും വിജയിച്ചതും. പുതുമുഖങ്ങൾ വരട്ടെയെന്ന അഭിപ്രായം പാർട്ടി പരിഗണിച്ചാൽ ചന്ദ്രശേഖരൻ മന്ത്രിസഭയിലുണ്ടാകില്ല

പി പ്രസാദ്, ഇ കെ വിജയൻ, ജെ ചിഞ്ചുറാണി, കെ രാജൻ, ചിറ്റയം ഗോപകുമാർ, പി എസ് സുപാൽ എന്നീ പേരുകളാണ് ഉയർന്നു കേൾക്കുന്നത്. കൊല്ലത്ത് നിന്ന് സുപാൽ അല്ലെങ്കിൽ ചിഞ്ചുറാണി മന്ത്രിയാകുമെന്ന് ഉറപ്പാണ്.

തൃശ്ശൂർ ജില്ലയിൽ നിന്ന് കെ രാജനെയോ പി ബാലചന്ദ്രനെയോ പരിഗണിച്ചേക്കാം. നാല് മന്ത്രിസ്ഥാനത്തിന് പുറമെ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനവും ചീഫ് വിപ്പ് പദവിയുമാണ് കഴിഞ്ഞ തവണ സിപിഐക്കുണ്ടായിരുന്നത്. ഇത്തവണ കേരളാ കോൺഗ്രസിന് രണ്ട് മന്ത്രിസ്ഥാനം നൽകിയില്ലെങ്കിൽ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം അവർക്ക് നൽകിയേക്കും.

Share this story