ആർടിപിസിആർ ടെസ്റ്റ് നിരക്ക് കുറച്ചതിനെതിരെ സ്വകാര്യ ലാബുകൾ ഹൈക്കോടതിയിൽ

ആർടിപിസിആർ ടെസ്റ്റ് നിരക്ക് കുറച്ചതിനെതിരെ സ്വകാര്യ ലാബുകൾ ഹൈക്കോടതിയിൽ

സംസ്ഥാനത്ത് ആർടിപിസിആർ നിരക്ക് 500 രൂപയായി കുറച്ചതിനെതിരെ സ്വകാര്യ ലാബ് ഉടമകൾ ഹൈക്കോടതിയെ സമീപിച്ചു. ആർടിപിസിആർ പരിശോധനാ നിരക്ക് 500 രൂപയായി കുറച്ച സർക്കാർ ഉത്തരവ് റദ്ദാക്കണമെന്നാണ് ആവശ്യം. അല്ലാത്തപക്ഷം ലാബുകൾക്ക് സബ്‌സിഡി നൽകി സർക്കാർ നഷ്ടം നികത്തണമെന്നും ഇവർ ആവശ്യപ്പെടുന്നു

നിരയ്ക്ക് കുറയ്ക്കുന്നത് പരിശോധനകളുടെ ഗുണനിലവാരും തകർക്കുമെന്ന വാദവും ഇവർ ഉന്നയിക്കുന്നുണ്ട്. പരിശോധനകളുടെ നിരയ്ക്ക് കുറയ്ക്കാൻ സർക്കാരിന് അധികാരമില്ല. ഇത് ഐസിഎംആർ നിർദേശങ്ങൾക്ക് വിരുദ്ധമാണ്.

നഷ്ടത്തിൽ പ്രവർത്തിക്കാൻ തയ്യാറാകാത്തതിന്റെ പേരിൽ കേസെടുക്കുമെന്ന് സർക്കാർ ഭീഷണിപ്പെടുത്തുന്നു. ആർടിപിസിആർ നിരയ്ക്ക് കുറച്ച ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് നാളെ പരിഗണിക്കും

Share this story