പിണറായിയെ പുകഴ്ത്തി ബിജെപി നേതാവ് സികെ പദ്മനാഭൻ; സുരേന്ദ്രന് രൂക്ഷ വിമർശനം

Share with your friends

മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിയും ബിജെപി സംസ്ഥാന നേതൃത്വത്തെ രൂക്ഷമായി വിമർശിച്ചും ബിജെപി നേതാവ് സികെ പദ്മനാഭൻ. തുടർഭരണ സ്വപ്‌നം സാക്ഷാത്കരിക്കാൻ പിണറായി വിജയന് കഴിഞ്ഞു. കൊവിഡ് പ്രതിരോധത്തിൽ മറ്റ് സംസ്ഥാനങ്ങളേക്കാൾ മികച്ച കാര്യക്ഷമത കേരള സർക്കാർ കാണിച്ചു

കേരളത്തിൽ ബിജെപി മുന്നേറ്റമുണ്ടാക്കുമെന്ന പ്രതീക്ഷ അസ്തമിച്ചു. ഈ പരാജയത്തിൽ നേതൃത്വം ഗൗരവമായ ആത്മപരിശോധന നടത്തണം. കെ സുരേന്ദ്രൻ രണ്ടിടങ്ങളിൽ മത്സരിച്ചത് കൂടിയാലോചന ഇല്ലാതെയാണെന്നും സി കെ പദ്മനാഭൻ പറഞ്ഞു

പിണറായിക്ക് ജനം ഉറച്ച പിന്തുമ നൽകി. പിണറായി ചെയ്ത നല്ലതെല്ലാം തിരസ്‌കരിച്ച് പ്രതിപക്ഷം കുറ്റം മാത്രം തെരഞ്ഞുനടന്നു. ബിജെപിയുടെ പരാജയത്തിൽ നേതൃത്വം ഗൗരവമായ ആത്മപരിശോധന നടത്തണം. സുരേന്ദ്രൻ മഞ്ചേശ്വരത്ത് മാത്രം ശ്രദ്ധ വെച്ചിരുന്നുവെങ്കിൽ ഗുണം ചെയ്യുമായിരുന്നു. അബ്ദുള്ളക്കുട്ടിക്ക് പദവി നൽകിയതിനെയും സികെപി വിമർശിച്ചു. പുതിയ ആളുകൾ വരുമ്പോൾ അവരുടെ മുൻകാല ചരിത്രം നോക്കണമെന്നും സികെപി പറഞ്ഞു.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!