കേരളത്തിൽ കൊവിഡ് വ്യാപനം ഇനിയുമുയരുമെന്ന് മുഖ്യന്ത്രി; രണ്ടാംതരംഗം ഗ്രാമ മേഖലയിലേക്കും

കേരളത്തിൽ കൊവിഡ് വ്യാപനം ഇനിയുമുയരുമെന്ന് മുഖ്യന്ത്രി; രണ്ടാംതരംഗം ഗ്രാമ മേഖലയിലേക്കും

കേരളത്തിൽ കൊവിഡ് വ്യാപനം ഇനിയുമുയരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കാണിക്കുന്നത് രോഗവ്യാപനം കൂടുമെന്നാണ്. നഗരങ്ങളിൽ ഒതുങ്ങി നിൽക്കാതെ ഇന്ത്യയിലെ കൊവിഡിന്റെ രണ്ടാംതരംഗം ഗ്രാമീണ മേഖലയിലേക്കും വ്യാപിച്ചതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഇന്ത്യയിലെ ഗ്രാമീണ മേഖലയിൽ ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്തതയുണ്ട്. കേരളത്തിലെ ഗ്രാമീണ മേഖലയിൽ കേസ് കൂടുന്ന പ്രവണത കാണുന്നു. കേരളത്തിൽ നഗര-ഗ്രാമ അന്തരം കുറവാണ്. ഗ്രാമീണ മേഖലകളിലെ ആരോഗ്യസംവിധാനം മറ്റ് മേഖലകളേക്കാൾ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുവെന്നത് ആശ്വാസകരമാണ്. എന്നാൽ നിയന്ത്രണങ്ങൾ ഗ്രാമമേഖലയിൽ വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കും.

ഹോം ക്വാറന്റൈനിൽ കഴിയുന്നവർ ആരോഗ്യവകുപ്പ് നൽകുന്ന നിർദേശങ്ങൾ പൂർണമായും പാലിക്കണം. ഓക്‌സിജൻ നില പൾസ് ഓക്‌സി മീറ്റർ ഉപയോഗിച്ച് പരിശോധിക്കാൻ വേണ്ട തയ്യാറെടുപ്പുകൾ സ്വീകരിക്കണം. ഹെൽപ്പ് ലൈനുമായോ വാർഡ് മെമ്പറുമായോ ആരോഗ്യപ്രവർത്തകരുമായോ ബന്ധപ്പെട്ട് തുടർ നടപടി സ്വീകരിക്കണം

50 ശതമാനം പേർക്കും രോഗം പകർന്നത് വീടുകളിൽ വെച്ചാണ്. വയോജനങ്ങളും കുട്ടികളുമായി ബന്ധപ്പെടുമ്പോൾ ശ്രദ്ധിക്കണം. കഴിയാവുന്നയത്ര വീട്ടിൽ നിന്ന് പുറത്തിറങ്ങാതിരിക്കുന്നതാണ് നല്ലത്. പുറത്തിറങ്ങുമ്പോൾ ഡബിൾ മാസ്‌ക് ഉപയോഗിക്കുക. തിരിച്ച് വീട്ടിലെത്തുമ്പോൾ കൈ കാലും മുഖവും സോപ്പുപയോഗിച്ച് വൃത്തിയാക്കണം. തുമ്മൽ, ശ്വാസം മുട്ടൽ എന്ന ലക്ഷണം കണ്ടാൽ വീട്ടിലാണെങ്കിലും മാസ്‌ക് ധരിക്കണം. ഉടനടി ടെസ്റ്റിന് വിധേയമാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share this story