കെപിസിസി പ്രസിഡന്റ് കസേരയിൽ നിന്ന് മാറില്ലെന്ന് മുല്ലപ്പള്ളി; തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു

കെപിസിസി പ്രസിഡന്റ് കസേരയിൽ നിന്ന് മാറില്ലെന്ന് മുല്ലപ്പള്ളി; തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു

നിയമസഭാ തെരഞ്ഞെടുപ്പിൽ നാണം കെട്ട തോൽവി ഏറ്റുവാങ്ങിയിട്ടും ഉത്തരവാദിത്വമേറ്റെടുത്ത കെപിസിസി പ്രസിഡന്റ് സ്ഥാനം രാജിവെക്കില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. സ്വയം മാറി നിൽക്കില്ലെ. വേണമെങ്കിൽ ഹൈക്കമാൻഡ് പുറത്താക്കട്ടെയെന്ന നിലപാടാണ് രാമചന്ദ്രനുള്ളത്.

നേതൃമാറ്റമെന്ന മുറവിളി കോൺഗ്രസിൽ ശക്തമാകുമ്പോൾ കസേരയിൽ അള്ളിപ്പിടിച്ചിരിക്കാനുള്ള നിലപാട് രാമചന്ദ്രൻ തുടരുന്നത്. ഹൈക്കമാൻഡിനെ രാജി സന്നദ്ധത അറിയിച്ചുവെന്ന വാർത്തയും രാമചന്ദ്രൻ തള്ളി.

തദ്ദേശ തെരഞ്ഞെടുപ്പ് തോൽവിയിലെന്ന പോലെ നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയുടെയും പൂർണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Share this story