പുനലൂർ പാസഞ്ചറിൽ യുവതിയെ ട്രെയിനിൽ ആക്രമിച്ച കേസിലെ പ്രതി പിടിയിൽ

പുനലൂർ പാസഞ്ചറിൽ യുവതിയെ ട്രെയിനിൽ ആക്രമിച്ച കേസിലെ പ്രതി പിടിയിൽ

പുനലൂർ പാസഞ്ചറിൽ യുവതിയെ ആക്രമിച്ച കേസിലെ പ്രതി പിടിയിൽ. നൂറനാട് സ്വദേശി ബാബുക്കുട്ടനാണ് പിടിയിലായത്. ഏപ്രിൽ 28നാണ് ഇയാൾ യുവതിയെ ട്രെയിനിൽ വെച്ച് ആക്രമിച്ചത്. ട്രെയിനിൽ നിന്ന് വീണ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു

പത്തനംതിട്ട ചിറ്റാറിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രതി. നാട്ടുകാരാണ് ഇയാളെ കുറിച്ച് പോലീസിൽ വിവരം നൽകിയത്. വനിതാ കമ്പാർട്ട്‌മെന്റിൽ കയറിയ ബാബുക്കുട്ടൻ യുവതിയെ സ്‌ക്രൂ ഡ്രൈവർ ചൂണ്ടി ഭീഷണിപ്പെടുത്തി മൊബൈൽ ഫോറും ആഭരണങ്ങളും വാങ്ങിയെടുക്കുകയായിരുന്നു

ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചതോടെ യുവതി ട്രെയിനിൽ നിന്ന് എടുത്തുചാടി. ചികിത്സയിലുള്ള യുവതി അപകടനില തരണം ചെയ്തിട്ടുണ്ട്.

Share this story