നേടിയത് ചരിത്ര വിജയം: ബിജെപി വോട്ടുകൾ നേടിയിട്ടും യുഡിഎഫ് തകർന്നടിഞ്ഞു: വിജയരാഘവൻ

നേടിയത് ചരിത്ര വിജയം: ബിജെപി വോട്ടുകൾ നേടിയിട്ടും യുഡിഎഫ് തകർന്നടിഞ്ഞു: വിജയരാഘവൻ

തെരഞ്ഞെടുപ്പിൽ സ്വന്തമാക്കിയത് ചരിത്ര വിജയമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. വികസന മുന്നേറ്റം തടയാൻ കേന്ദ്ര ഏജൻസികൾ വരെ ശ്രമം നടത്തി. കുപ്രചാരണങ്ങളെ മറികടക്കാൻ ജനങ്ങളാണ് കരുത്ത് നൽകിയത്. ബിജെപിയുടെ വോട്ട് നേടിയിട്ടും യുഡിഎഫ് തകർന്നടിഞ്ഞു.

ഇടതുപക്ഷ സർക്കാരിന്റെ തുടർച്ച ഇല്ലാതാക്കാൻ വിമോചന സമരശക്തികളുടെ വലിയ ഏകോപനമുണ്ടായി. ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസും ബിജെപിയും ജമാഅത്തെ ഇസ്ലാമിയും ലീഗും ചില സാമുദായിക സംഘടനകളും പ്രതിലോമ ചേരിയായി അണിനിരന്ന് പ്രവർത്തിച്ചു. പക്ഷേ കേരള ജനത തള്ളിക്കളഞ്ഞുവെന്നും വിജയരാഘവൻ പറഞ്ഞു

ഇടതുപക്ഷത്തിന്റെ മുന്നേറ്റത്തിന് ദേശീയതലത്തിലും പ്രസക്തിയുണ്ട്. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ബിജെപിക്ക് എതിരായ ശരിയായ രാഷ്ട്രീയ കാഴ്ചപ്പാട് ഉയർത്തി മുന്നോട്ടു പോകാൻ, അതിന്റെ വർഗപരമായ ഉള്ളടക്കം കൊണ്ടുതന്നെ സാധിക്കുന്നില്ലെന്നും വിജയരാഘവൻ പറഞ്ഞു.

ഏഴാം തീയതി വൈകുന്നേരം ഏഴ് മണിക്ക് വീടുകളിൽ കുടുംബാംഗങ്ങൾക്കൊപ്പം ദീപശിഖ തെളിയിച്ച് വിജയാഹ്ലാദം പങ്കിടാനാണ് എൽഡിഎഫ് തീരുമാനിച്ചിരിക്കുന്നത്. 17ന് എൽഡിഎഫ് യോഗം ചേരും. 18ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന കമ്മിറ്റിയും ചേർന്ന് മന്ത്രിസഭാ രൂപീകരണം അടക്കമുള്ള കാര്യങ്ങളെ കുറിച്ച് തീരുമാനിക്കുമെന്നും വിജയരാഘവൻ പറഞ്ഞു.

Share this story