ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവെക്കാൻ സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രൻ

ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവെക്കാൻ സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രൻ

നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെയുണ്ടായിരുന്ന ഒരു സീറ്റും കൂടി തോറ്റ് നാണം കെട്ടതോടെ ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവെക്കാൻ സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രൻ. കേന്ദ്രനേതാക്കളെ സുരേന്ദ്രൻ തന്റെ നിലപാട് അറിയിച്ചു. തോൽവി വിശദമായി പരിശോധിക്കാമെന്ന് ബിജെപി കേന്ദ്ര നേതൃത്വം പ്രതികരിച്ചിട്ടുണ്ട്.

തോൽവിയുടെ പ്രാഥമിക ഉത്തരവാദിത്വം തനിക്കാണെന്ന് സുരേന്ദ്രൻ ഇന്നലെ പറഞ്ഞിരുന്നു. വോട്ടുകച്ചവടം നടന്നുവെന്ന സിപിഎം ആരോപണം സുരേന്ദ്രൻ തള്ളിയിരുന്നു. രണ്ടിടത്ത് മത്സരിച്ചില്ലെങ്കിൽ മഞ്ചേശ്വരത്ത് ജയിക്കുമായിരുന്നു എന്ന് കരുതുന്നവരുണ്ട്. അത് ഓരോരുത്തരുടെ അഭിപ്രായമാണ്. താൻ പാർട്ടിക്ക് വിധേയനാണ്. പാർട്ടി ശാസനകൾ അനുസരിക്കുക മാത്രമാണ് ചെയ്തതെന്നും സുരേന്ദ്രൻ പറഞ്ഞു

 

Share this story