ജപ്തി നടപടികൾ നിർത്തിവെക്കാൻ ബാങ്കുകൾക്ക് നിർദേശം; സിഎസ്‌ഐ പള്ളിയിലെ ധ്യാനത്തിൽ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി

ജപ്തി നടപടികൾ നിർത്തിവെക്കാൻ ബാങ്കുകൾക്ക് നിർദേശം; സിഎസ്‌ഐ പള്ളിയിലെ ധ്യാനത്തിൽ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ബാങ്കുകളോട് ജപ്തി പോലുള്ള നടപടികൾ താത്കാലികമായി നിർത്തിവെക്കാൻ ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ,അതേസമയം ജല അതോറിറ്റി, കെ എസ് ഇ ബി എന്നിവ ജല, വൈദ്യുതി കുടിശ്ശിക പിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇതും താത്കാലികമായി നിർത്തിവെക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. രണ്ട് മാസത്തേക്കാണ് ഇളവുണ്ടാകുക

മൂന്നാർ സിഎസ്‌ഐ പള്ളിയിൽ കൊവിഡ് മാനദണ്ഡം പാലിക്കാതെ ധ്യാനം സംഘടിപ്പിച്ച സംഭവത്തിൽ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിർഭാഗ്യകരമായ കാര്യമാണ്. ഏപ്രിൽ 13 മുതൽ 17 വരെയാണ് ധ്യാനം നടത്തിയത്. 480 വൈദികരാണ് ധ്യാനത്തിൽ പങ്കെടുത്തത്. ധ്യാനത്തിൽ പങ്കെടുത്ത വൈദികർ മാസ്‌ക് ധരിക്കുകയോ മറ്റ് കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുകയോ ചെയ്തിട്ടില്ല.

ഇതിന് ശേഷം മടങ്ങിയെത്തിയ വൈദികർ ഇടവക പള്ളികളിലെ ശുശ്രൂഷകളിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. ധ്യാനത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയ നൂറോളം വൈദികർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും രണ്ട് വൈദികർ മരിക്കുകയും ചെയ്തു

Share this story