തൃപ്പുണിത്തുറയിലെ സ്വരാജിന്റെ തോൽവി: കെ ബാബു ചട്ടലംഘനം നടത്തിയെന്ന് ആരോപിച്ച് സിപിഎം ഹൈക്കോടതിയിലേക്ക്

തൃപ്പുണിത്തുറയിലെ സ്വരാജിന്റെ തോൽവി: കെ ബാബു ചട്ടലംഘനം നടത്തിയെന്ന് ആരോപിച്ച് സിപിഎം ഹൈക്കോടതിയിലേക്ക്

തൃപ്പൂണിത്തുറയിൽ യുഡിഎഫ് സ്ഥാനാർഥി കെ ബാബുവിന്റെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്ന് ആവസ്യപ്പെട്ട് സിപിഎം കോടതിയിലേക്ക്. കെ ബാബു അയ്യപ്പന്റെ പേരിൽ വോട്ട് പിടിച്ചത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെനന്ന് ആരോപിച്ചാണ് കോടതിയെ സമീപിക്കുക

സീൽ ഇല്ലാത്തതിന്റെ പേരിൽ 1071 പോസ്റ്റൽ വോട്ട് അസാധുവാക്കിയ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നടപടിയും സിപിഎം കോടതിയിൽ ചോദ്യം ചെയ്യും. 992 വോട്ടുകൾക്കാണ് മണ്ഡലത്തിൽ സ്വരാജ് പരാജയപ്പെട്ടത്. 99 സീറ്റുകളുമായി അധികാരത്തിലേറിയ സർക്കാരിന് വലിയ തിരിച്ചടിയായിരുന്നു സ്വരാജിന്റെ തോൽവി

തെരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകളും കെ ബാബുവിന്റെ പ്രസംഗങ്ങളുമടക്കമുള്ള തെളിവുകൾ തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ ഹാജരാക്കിയിട്ടുണ്ടെന്നും ഇക്കാര്യത്തിൽ നടപടിയുണ്ടായിട്ടില്ലെന്നും സിപിഎം വ്യക്തമാക്കുന്നു. 80 വയസ്സ് കഴിഞ്ഞവരുടെ 1071 പോസ്റ്റൽ ബാലറ്റ് എണ്ണാതെ വെച്ച നടപടിയും സിപിഎം എതിർക്കും.

Share this story