ചിരിയുടെ തിരുമേനി വിടവാങ്ങി: ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്ത അന്തരിച്ചു

Share with your friends

മലങ്കര സഭയുടെ ആത്മീയാചാര്യൻ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത അന്തരിച്ചു. 104 വയസ്സായിരുന്നു. കുമ്പനാടുള്ള സ്വകാര്യ ആശുപത്രിയിൽ പുലർച്ചെ 1.15നായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജിലേക്ക് അദ്ദേഹത്തെ മാറ്റിയിരുന്നു. പിന്നീട് കുമ്പനാട്ടേക്ക് മടങ്ങുകയായിരുന്നു

ഏപ്രിൽ 27നാണ് അദ്ദേഹത്തിന് 104 വയസ്സ് തികഞ്ഞത്. നർമസംഭാഷങ്ങളിലൂടെ ആളുകളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത മെത്രാപ്പോലീത്ത ആയിരുന്നു അദ്ദേഹം. രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു. 1999 മുതൽ 2007 വരെ മാർത്തോമ സഭയുടെ പരമാധ്യക്ഷനായിരുന്നു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് സ്ഥാനത്യാഗം ചെയ്തതിനെ തുടർന്നാണ് വലിയ മെത്രാപ്പോലീത്ത എന്നറിയപ്പെട്ട് തുടങ്ങിയത്.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-