സ്വകാര്യ ആശുപത്രികളിൽ കൊവിഡ് ചികിത്സക്ക് കനത്ത ഫീസ്: ഹൈക്കോടതിയുടെ പ്രത്യേക സിറ്റിംഗ് ഇന്ന്

സ്വകാര്യ ആശുപത്രികളിൽ കൊവിഡ് ചികിത്സക്ക് കനത്ത ഫീസ്: ഹൈക്കോടതിയുടെ പ്രത്യേക സിറ്റിംഗ് ഇന്ന്

കൊവിഡ് ചികിത്സക്ക് സ്വകാര്യ ആശുപത്രികൾ വലിയ തുക ഈടാക്കുന്നതിനെതിരായ ഹർജി ഹൈക്കോടതി ഇന്ന് പ്രത്യേക സിറ്റിംഗ് നടത്തി പരിഗണിക്കും. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അടങ്ങിയ ഡിവിഷൻ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.

ഫീസ് നിരക്ക് നിശ്ചയിച്ച് സർക്കാർ നേരത്തെ നൽകിയ ഉത്തരവ് പല സ്വകാര്യ ആശുപത്രികളും പരിഗണിക്കുന്നില്ല. ഈ സാഹചര്യത്തിൽ ഒരു നയരൂപീകരണം ആവശ്യമാണെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ആശുപത്രികൾ അമിത ഫീസ് ഈടാക്കുന്നതായി വ്യാപക പരാതിയുണ്ടെന്നും കൊള്ളലാഭം അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി.

Share this story