സ്വകാര്യ വാഹനങ്ങൾ ഇറങ്ങിയാൽ പിടിച്ചെടുക്കും; കെഎസ്ആർടിസി സർവീസ് നിർത്തും

സ്വകാര്യ വാഹനങ്ങൾ ഇറങ്ങിയാൽ പിടിച്ചെടുക്കും; കെഎസ്ആർടിസി സർവീസ് നിർത്തും

സംസ്ഥാനത്ത് മറ്റന്നാൾ മുതൽ സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. കടുത്ത നിയന്ത്രണങ്ങളാണ് ഒമ്പത് ദിവസത്തേക്ക് ഏർപ്പെടുത്തുന്നത്. നിയന്ത്രണങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഉടൻ പുരത്തുവരും.

കെ എസ് ആർ ടി സി അടക്കം പൊതുഗതാഗതമുണ്ടാകില്ല. കഴിഞ്ഞ ലോക്ക് ഡൗണിലേത് പോലെ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് ഇളവുണ്ടാകും. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങിയാൽ പിടിച്ചെടുക്കും.

അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമായിരിക്കും തുറക്കുക. ഇതിന് പ്രത്യേക സമയം നിശ്ചയിക്കും. ആശുപത്രി, കൊവിഡ് പ്രതിരോധം തുടങ്ങിയ അവശ്യ സർവീസുകൾക്ക് അനുമതിയുണ്ടാകും.

നിലവിലെ ലോക്ക് ഡൗൺ അപര്യാപ്തമാണെന്ന വിദഗ്ധ സമിതി റിപ്പോർട്ടിനെ തുടർന്നാണ് ലോക്ക് ഡൗൺ പ്രഖ്യാപനം.

 

Share this story