സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ക്ക് സുകുമാരന്‍ നായര്‍ സാമുദായിക ചേരുവ നല്‍കിയെന്ന് സിപിഎം

സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ക്ക് സുകുമാരന്‍ നായര്‍ സാമുദായിക ചേരുവ നല്‍കിയെന്ന് സിപിഎം

നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്കെതിരെ വിമര്‍ശനവുമായി സിപിഎം. സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ക്ക് സുകുമാരന്‍ നായര്‍ കൂട്ടുനിന്നുവെന്ന് ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ വിമര്‍ശിച്ചു

ഇടത് മന്ത്രിസഭകളുടെ ചരിത്രങ്ങള്‍ പരാമര്‍ശിച്ചാണ് ലേഖനം പുരോഗമിക്കുന്നത്. ഇടത് സര്‍ക്കാരുകള്‍ അഭിമുഖീകരിച്ച പ്രതിസന്ധികളെ കുറിച്ചും ഇതിനെ നേരിട്ടതിനെ കുറിച്ചുമൊക്കെ ലേഖനത്തില്‍ പറയുന്നുണ്ട്. 2021 തെരഞ്ഞെടുപ്പില്‍ ഇടത് സര്‍ക്കാരിന് തുടര്‍ ഭരണം ലഭിക്കാതിരിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ അവിശുദ്ധ സഖ്യമുണ്ടായിരുന്നതായി വിജയരാഘവന്‍ ആരോപിക്കുന്നു

അട്ടിമറി ശ്രമങ്ങള്‍ക്ക് സാമൂദായിക ചേരുവ നല്‍കാന്‍ സുകുമാരന്‍ നായര്‍ പരസ്യ പ്രസ്താവനകളുമായി രംഗത്തുവന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്വീകരിച്ചതു പോലെ കോണ്‍ഗ്രസ്, ലീഗ്, ജമാഅത്തെ ഇസ്ലാമി സഖ്യം വിപുലീകരിച്ച് ബിജെപിയുമായി വോട്ടുകച്ചവടം നടത്തുകയെന്ന തെരഞ്ഞെടുപ്പ് അട്ടിമറിക്ക് കേരളത്തില്‍ ശ്രമമുണ്ടായി. വലിയ തോതില്‍ കള്ളപ്പണം കേരളത്തിലേക്ക് ഒഴുകി

ജനവിധി അട്ടിമറിക്കാനാണ് കേന്ദ്രാധികാരമുള്ള ബിജെപി ഇതുവഴി ശ്രമിച്ചത്. ശബരിമല സ്ത്രീ പ്രവേശന വിഷയം വീണ്ടുമുന്നയിച്ച് ജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കാനും ശ്രമം നടന്നു. ഇത്തരം അട്ടിമറി ശ്രമങ്ങള്‍ക്ക് സുകുമാരന്‍ നായ ര്‍ സാമുദായിക ചേരുവ നല്‍കാനാണ് പരസ്യപ്രസ്താവനകളുമായി രംഗത്തുവന്നതെന്നും വിജയരാഘവന്‍ പറയുന്നു.

Share this story