മുല്ലപ്പള്ളി രാമചന്ദ്രനെ കസേരയിൽ നിന്നിറക്കുമോ; കെപിസിസി രാഷ്ട്രീയ കാര്യ സമിതി യോഗം ഇന്ന്

മുല്ലപ്പള്ളി രാമചന്ദ്രനെ കസേരയിൽ നിന്നിറക്കുമോ; കെപിസിസി രാഷ്ട്രീയ കാര്യ സമിതി യോഗം ഇന്ന്

തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്തുന്നതിനായി കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് ചേരും. പാർട്ടി നേതൃത്വം മാറണമെന്ന ആവശ്യം കോൺഗ്രസിൽ ശക്തമാകുന്നതിനിടെയാണ് യോഗം ചേരുന്നത്

കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ മാറണമെന്ന നേതാക്കൾ തന്നെ പരസ്യമായി ആവശ്യപ്പെട്ട സാഹചര്യത്തിൽ രാമചന്ദ്രൻ എന്ത് നിലപാട് എടുക്കുമെന്നതും ശ്രദ്ധേയമാണ്. നാടകീയമായി രാജി പ്രഖ്യാപിക്കാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല.

പ്രതിപക്ഷ നേതാവ് മാറണമോയെന്ന കാര്യവും യോഗം ചർച്ച ചെയ്യും. തന്നെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുകയാണെന്നും അപമാനിച്ച് ഇറക്കി വിടാൻ ശ്രമിക്കുകയാണെന്നുമുള്ള പരാതികൾ രാമചന്ദ്രനുണ്ട്.

Share this story