പട്ടിണി കിടക്കാനിടയുള്ളവരുടെ പട്ടിക തയ്യാറാകണം; ചികിത്സയും ഭക്ഷണവും ആർക്കും കിട്ടാതെ വരരുത്: മുഖ്യമന്ത്രി

Share with your friends

കൊവിഡ് ലോക്ക് ഡൗൺ മൂലം സംസ്ഥാനത്ത് ഒരാൾക്കും ഭക്ഷണമോ ചികിത്സയോ കിട്ടാതെ വരരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പട്ടിണി കിടക്കാനിടയുള്ളവരുടെ പട്ടിക വാർഡ് സമിതികൾ തയ്യാറാക്കണം. മരുന്നും അവശ്യവസ്തുക്കളും ആവശ്യമുള്ളവർക്ക് എത്തിച്ചു കൊടുക്കണം

ഏതെങ്കിലും യാചകർ ചില പ്രദേശങ്ങളിലുണ്ടെങ്കിൽ അവർക്ക് ഭക്ഷണം ഉറപ്പാക്കണം. പട്ടണങ്ങളിലും മറ്റും വീടുകളിൽ അല്ലാതെ കഴിയുന്ന ഒട്ടേറെ പേരുണ്ട്. അത്തരമാളുകൾക്ക് ഭക്ഷണം ലഭിക്കുമെന്ന് ഉറപ്പാക്കണം. ജനകീയ ഹോട്ടൽ ഉള്ളിടത്ത് അതുവഴി ഭക്ഷണം നൽകാനാകും. മറ്റിടങ്ങളിൽ സമൂഹ അടുക്കള ആരംഭിക്കാനാകണം

ആദിവാസി മേഖലയിൽ പ്രത്യേക ശ്രദ്ധ വേണം. അതിഥി തൊഴിലാളികൾക്കിടയിൽ രോഗവ്യാപന സാധ്യത കൂടുതലാണ്. അവിടെ പ്രത്യേക ശ്രദ്ധ വേണം. പരിശോധനയിൽ നിന്ന് ഒഴിഞ്ഞു മാറാൻ ആരെയും അനുവദിക്കരുത്.

ഓരോ തദ്ദേശ സ്ഥാപനത്തിനും രോഗികളുടെ ആവശ്യത്തിന് ഗതാഗത പ്ലാനുണ്ടാക്കണം. ആംബുലൻസ് മാത്രമല്ല മറ്റ് വാഹനങ്ങളും ഉപയോഗിക്കണം. പഞ്ചായത്തിൽ അഞ്ച് നഗരസഭയിൽ പത്ത് എന്ന രീതിയിൽ വാഹനങ്ങളുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-