കാലവും ചരിത്രവും താൻ കുറ്റക്കാരനല്ലെന്ന് വിധിക്കും; വിങ്ങിപ്പൊട്ടി രാമചന്ദ്രൻ

Share with your friends

കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ വികരാധീനനായി സംസാരിച്ച് പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. പാർട്ടിയെ നയിച്ച് നാണം കെട്ട തോൽവി വാങ്ങിക്കൊടുത്തതിന് പിന്നാലെ തന്നെ പുകച്ചു പുറത്തുചാടിക്കാൻ ശ്രമിക്കുന്നതിനെതിരെയാണ് മുല്ലപ്പള്ളി വികാരാധീനനായത്

എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമിച്ചത്. പരാജയത്തിൽ തനിക്കും ഉത്തരവാദിത്വമുണ്ട്. എന്നാൽ താൻ മാത്രമല്ല ഉത്തരവാദി. പ്രസിഡന്റായപ്പോൾ മുതൽ ഐക്യത്തിനാണ് മുൻതൂക്കം നൽകിയതെന്നും രാമചന്ദ്രൻ അവകാശപ്പെട്ടു.

പാർട്ടി പുനഃസംഘടനയുമായി ബന്ധപ്പെട്ട് വിലപ്പെട്ട ഒന്നരക്കൊല്ലമാണ് നഷ്ടമായത്. ജംബോ കമ്മിറ്റി വേണ്ടെന്ന ഉറച്ച നിലപാടായിരുന്നു തനിക്ക്. അവസാനം ഗ്രൂപ്പ് തിരിഞ്ഞ് ഭാരവാഹികളെ നിശ്ചയിക്കുന്നത് നിസഹായനായി നോക്കി നിൽക്കേണ്ടി വന്നു. എന്റെ ബൂത്ത് എന്റെ അഭിമാനം പദ്ധതി കൂടുതൽ മുന്നോട്ടു കൊണ്ടുപോകാൻ കഴിഞ്ഞില്ല

തെരഞ്ഞെടുപ്പ് പ്രചാരണം കൂട്ടായ ഉത്തരവാദിത്വമായാണ് ചെയ്തത്. പരാജയപ്പെടുമ്പോൾ തന്റെ ഉത്തരവാദിത്വം മാത്രമാക്കി മാറ്റുന്നു. വിമർശനത്തെ സത്യസന്ധമായി ഉൾക്കൊള്ളുന്നു. കാലവും ചരിത്രവും താൻ കുറ്റക്കാരനല്ലെന്ന് വിധിക്കുമെന്നൊക്കെ രാമചന്ദ്രൻ യോഗത്തിൽ പറഞ്ഞു.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-