വർഗീയ പാർട്ടിയായ മുസ്ലിം ലീഗിനെ ചുമന്നാണ് കോൺഗ്രസ് അധഃപതിച്ചതെന്ന് കെമാൽ പാഷ

വർഗീയ പാർട്ടിയായ മുസ്ലിം ലീഗിനെ ചുമന്നാണ് കോൺഗ്രസ് അധഃപതിച്ചതെന്ന് കെമാൽ പാഷ

തെരഞ്ഞെടുപ്പിലെ നാണം കെട്ട തോൽവിക്ക് പിന്നാലെ മുസ്ലിം ലീഗിനെയും കോൺഗ്രസിനെയും വിമർശിച്ച് വലതുപക്ഷ രാഷ്ട്രീയ തത്പരനും ഹൈക്കോടതി മുൻ ജഡ്ജിയുമായ കെമാൽ പാഷ. വർഗീയ പാർട്ടിയായ മുസ്ലിം ലീഗിനെ ചുമന്ന് കോൺഗ്രസ് അധഃപതിച്ചുവെന്ന് കെമാൽ പാഷ പറഞ്ഞു.

ലീഗ് കോൺഗ്രസിന് ബാധ്യതയാണ്. കത്വ പെൺകുട്ടിക്ക് വേണ്ടി പിരിവ് നടത്തി തട്ടിപ്പ് നടത്തിയ പാർട്ടിയാണ് മുസ്ലിം ലീഗ്. കോടിക്കണക്കിന് രൂപ പിരിച്ചു. അതിനെക്കുറിച്ച് കണക്കുമില്ല, ഒന്നുമില്ല. മുസ്ലിം ലീഗ് മുസ്ലീങ്ങളെ പ്രതിനിധീകരിക്കുന്നില്ല

തുടർ ഭരണമുണ്ടാകുമെന്ന് കരുതിയതല്ല. പ്രതിപക്ഷം അത്ര കുത്തഴിഞ്ഞതായിരുന്നു. അതിനെ മറികടന്ന് തുടർ ഭരണം ഉറപ്പിക്കാനായത് പിണറായി വിജയന്റെ കഴിവാണ്. തെരഞ്ഞെടുപ്പ് സമയത്ത് പിണറായി സ്വന്തമായി എടുത്ത തീരുമാനങ്ങൾ മികച്ചതായിരുന്നുവെന്നും കെമാൽ പാഷ പറഞ്ഞു

Share this story