പാരസെറ്റാമോളിന് 45 രൂപ വരെ, കഞ്ഞിക്ക് 1350 രൂപ; സ്വകാര്യ ആശുപത്രികൾ മനുഷ്യനെ കൊള്ളയടിക്കുകയാണെന്ന് ഹൈക്കോടതി

പാരസെറ്റാമോളിന് 45 രൂപ വരെ, കഞ്ഞിക്ക് 1350 രൂപ; സ്വകാര്യ ആശുപത്രികൾ മനുഷ്യനെ കൊള്ളയടിക്കുകയാണെന്ന് ഹൈക്കോടതി

കൊവിഡ് ചികിത്സക്ക് സ്വകാര്യ ആശുപത്രികൾ അമിത നിരക്ക് ഈടാക്കുന്നതിനെതിരെ ഹൈക്കോടതിയുടെ വിമർശനം. ഒരു വിധത്തിലും നീതികരിക്കാനാകാത്ത നിരക്കാണ് സ്വകാര്യ ആശുപത്രികൾ ഈടാക്കുന്നതെന്ന് ഹൈക്കോടതി പറഞ്ഞു.

ഒരു കഞ്ഞിക്ക് മാത്രം 1350 രൂപ വാങ്ങുന്ന സ്ഥിതി സംസ്ഥാനത്തെ പല സ്വകാര്യ ആശുപത്രികളിലുമുണ്ട്. ഇത് പരിശോധിച്ച് ബോധ്യപ്പെട്ട കാര്യമാണ്. പാരസെറ്റാമോളിന് 25 മുതൽ 45 രൂപ വരെ വാങ്ങിയ ആശുപത്രികളുമുണ്ട്. മനുഷ്യനെ കൊള്ളയടിക്കുകയാണ് പല ആശുപത്രികളും.

ആരോഗ്യമേഖല നൂറുശതമാനം സജ്ജരായി നീങ്ങുകയാണ്. അത് അഭിനന്ദനാർഹമാണ്. എന്നാൽ ഈ സാഹചര്യത്തിൽ ജനങ്ങൾക്കൊപ്പം നിൽക്കേണ്ട നിങ്ങൾ ന്യായീകരിക്കാനാകാത്ത തുക രോഗികളിൽ നിന്ന് വാങ്ങുന്നത് വലിയ തെറ്റു തന്നെയാണ്. 1000 രൂപ ദിവസക്കൂലിയുള്ള ആൾക്ക് രണ്ടര ലക്ഷം രൂപയുടെ ബില്ല് നൽകുന്നത് നീതികരിക്കാനാകില്ല

സ്വകാര്യ ആശുപത്രികളിലെ ചികിത്സാ നിരക്ക് ഏകീകരിച്ച് വിജ്ഞാപനമിറക്കിയ സംസ്ഥാന സർക്കാരിനെ ഹൈക്കോടതി പ്രശംസിച്ചു. ഇത് സ്വാഗതാർഹമാണെന്നും കോടതി പറഞ്ഞു.

Share this story