ഉപയോഗം വർധിച്ചു: സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന ഓക്‌സിജൻ ഇനി പുറത്തേക്ക് അയക്കാനാകില്ലെന്ന് മുഖ്യമന്ത്രി

ഉപയോഗം വർധിച്ചു: സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന ഓക്‌സിജൻ ഇനി പുറത്തേക്ക് അയക്കാനാകില്ലെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന ഓക്‌സിജൻ ഇനി മറ്റ് സംസ്ഥാനങ്ങൾക്ക് നൽകാൻ ആകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ ഓക്‌സിജന്റെ ഉപഭോഗം കൂടുതലാകുകയാണ്. ഇനി മുതൽ സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന ഓക്‌സിജൻ ഇവിടെ തന്നെ ഉപയോഗിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയിച്ചു.

219 ടൺ ഓക്‌സിജനാണ് കേരളത്തിൽ ഉത്പാദിപ്പിക്കുന്നത്. ഇത് കേരളത്തിൽ തന്നെ ആവശ്യമുണ്ടെന്നാണ് മുഖ്യമന്ത്രി കത്തിൽ സൂചിപ്പിക്കുന്നത്. കാസർകോട് ജില്ലയിൽ ഓക്‌സിജൻ ക്ഷാമം രൂക്ഷമാണെന്ന തരത്തിൽ ഇന്ന് വാർത്തകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാനത്തുത്പാദിപ്പിക്കുന്ന ഓക്‌സിജൻ ഇവിടെ തന്നെ ഉപയോഗിക്കാൻ അനുമതി തേടിയത്.

Share this story