മാനന്തവാടിയിലെ തോൽവിയെ കുറിച്ച് അന്വേഷിക്കണം; പി കെ ജയലക്ഷ്മി കെപിസിസി നേതൃത്വത്തിന് പരാതി നൽകി

മാനന്തവാടിയിലെ തോൽവിയെ കുറിച്ച് അന്വേഷിക്കണം; പി കെ ജയലക്ഷ്മി കെപിസിസി നേതൃത്വത്തിന് പരാതി നൽകി

നിയമസഭ തെരഞ്ഞെടുപ്പിൽ മാനന്തവാടിയിലെ യുഡിഎഫ് തോൽവി സംബന്ധിച്ച് കെപിസിസി നേതൃത്വത്തിന് പി.കെ.ജയലക്ഷ്മിയുടെ പരാതി. പരാജയത്തെ കുറിച്ച് അന്വേഷിക്കണമെന്ന് യുഡിഎഫ് സ്ഥാനാർഥിയായിരുന്ന പി.കെ.ജയലക്ഷ്മി രേഖാമൂലം നൽകിയ പരാതി നൽകി.

മണ്ഡലത്തിലെ ഓരോ പഞ്ചായത്തിലും കോൺഗ്രസിനുള്ളിൽ തന്നെയുള്ളവർ എതിരായി പ്രവർത്തിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ജില്ലയിലെ രണ്ട് മണ്ഡലങ്ങളിൽ വിജയമുണ്ടായിട്ടും യു.ഡി.എഫിന് മേൽക്കൈയുള്ള മാനന്തവാടിയിൽ പരാജയപ്പെട്ടത്.

പ്രചാരണസമയത്ത് രാഹുൽ ഗാന്ധിയുടെ സ്വപ്നപദ്ധതിയായിരുന്ന ന്യായ് പദ്ധതിയെക്കുറിച്ചും പ്രകടനപത്രികയിലെ കർഷക കടാശ്വാസ പദ്ധതിയെ കുറിച്ചുമൊന്നും വോട്ടർമാർക്കിടയിൽ പ്രചരിപ്പിച്ചില്ല. ഇടത് സർക്കാറിനെ വിമർശിച്ചില്ല. ഒരുവിഭാഗം കോൺഗ്രസ് പ്രവർത്തകർ എൽ.ഡി.എഫ് സ്ഥാനാർഥിയുടെ സ്തുതിപാഠകരായിരുന്നുവെന്നും ജയലക്ഷ്മിയുടെ പരാതിയിൽ പറയുന്നു. 9282 വോട്ടുകൾക്കാണ് ജയലക്ഷ്മി മണ്ഡലത്തിൽ പരാജയപ്പെട്ടത്.

Share this story