കൊവിഡ് ചികിത്സക്ക് കൊള്ള ഫീസ്: ആലുവ അൻവർ മെമ്മോറിയൽ ആശുപത്രിക്കെതിരെ കേസെടുത്തു

കൊവിഡ് ചികിത്സക്ക് കൊള്ള ഫീസ്: ആലുവ അൻവർ മെമ്മോറിയൽ ആശുപത്രിക്കെതിരെ കേസെടുത്തു

കൊവിഡ് ചികിത്സക്ക് കൊള്ള ഫീസ് ഈടാക്കിയ സംഭവത്തിൽ ആലുവ അൻവർ മെമ്മോറിയൽ ആശുപത്രിക്കെതിരെ പോലീസ് കേസെടുത്തു. ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരമാണ് കേസ്. ഫീസ് നിരക്ക് രോഗികളിൽ നിന്ന് മറച്ചുവെച്ചതിനും അമിത ഫീസ് ഈടാക്കിയതിനുമെതിരെയാണ് കേസ്

ആശുപത്രിക്കെതിരെ അന്വേഷണം നടത്താൻ കഴിഞ്ഞ ദിവസം ഹൈക്കോടതിയും നിർദേശിച്ചിരുന്നു. പിപിഇ കിറ്റിന്റെ പേരിലടക്കം പതിനായിരക്കണക്കിന് രൂപയാണ് ആശുപത്രി ഈടാക്കിയത്. അഞ്ച് ദിവസത്തെ പിപിഇ കിറ്റ് ഫീസായി 37,350 രൂപായണ് ഇവർ ഈടാക്കിയത്. പത്ത് ദിവസത്തെ കൊവിഡ് ചികിത്സക്ക് ആൻസൻ എന്നയാളിൽ നിന്ന് 1,67,000 രൂപയുടെ ബില്ലാണ് ഈടാക്കിയത്.

Share this story