പോലീസിനൊപ്പം വാഹനപരിശോധനക്ക് ഒരു സന്നദ്ധ സംഘടനക്കും അനുമതിയില്ലെന്ന് മുഖ്യമന്ത്രി

പോലീസിനൊപ്പം വാഹനപരിശോധനക്ക് ഒരു സന്നദ്ധ സംഘടനക്കും അനുമതിയില്ലെന്ന് മുഖ്യമന്ത്രി

ലോക്ക് ഡൗൺ നിയന്ത്രണ പ്രവർത്തനങ്ങളിൽ പോലീസിനൊപ്പം പങ്കെടുക്കാൻ ഒരു സന്നദ്ധ സംഘടനക്കും അനുമതിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചിലയിടങ്ങളിൽ സേവാഭാരതി പ്രവർത്തകർ വാഹനങ്ങൾ പരിശോധിക്കുന്നതായുള്ള പരാതി ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം

ഒരു സന്നദ്ധ സംഘടനക്കും ഔദ്യോഗിക സംവിധാനത്തിനൊപ്പം നിന്ന് പ്രവർത്തിക്കാൻ അനുമതിയില്ല. സർക്കാർ തന്നെ രൂപീകരിച്ച സന്നദ്ധ സേന അംഗങ്ങൾക്കാണ് ഇത്തരം കാര്യങ്ങളിൽ പങ്കെടുക്കുന്നതിന് അനുമതി. അതോടൊപ്പം പോലീസ് വിവിധ സ്ഥലങ്ങളിൽ തങ്ങൾക്കൊപ്പം പ്രവർത്തിക്കാനുള്ള വളൻഡിയർമാരെ നിയോഗിച്ചിട്ടുണ്ട്. അതേതെങ്കിലും സംഘടനയിൽപ്പെട്ടവരല്ല. സമൂഹത്തിൽ പ്രവർത്തിക്കാൻ മുന്നോട്ടുവരുന്ന ആളുകളാണ്

അത്തരക്കാർക്ക് ഏതെങ്കിലും സന്നദ്ധ സംഘടനയുമായി ബന്ധമുണ്ടെങ്കിൽ അതൊന്നും പ്രദർശിപ്പിച്ച് ഇത്തരം പ്രവർത്തനത്തിൽ പങ്കാളിത്തം വഹിക്കാനാകില്ല. അത്തരം കാര്യങ്ങൾ പ്രോത്സാഹിപ്പിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share this story