മാസപ്പിറവി കണ്ടില്ല; ചെറിയ പെരുന്നാൾ വ്യാഴാഴ്ച

മാസപ്പിറവി കണ്ടില്ല; ചെറിയ പെരുന്നാൾ വ്യാഴാഴ്ച

കോഴിക്കോട്: ഇന്ന് കേരളത്തിൽ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ റമദാൻ മുപ്പത് പൂർത്തിയാക്കി മറ്റന്നാൾ (വ്യാഴം)ശവ്വാൽ ഒന്നായിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർ, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി എന്നിവർ അറിയിച്ചു.

Share this story