ന്യൂന മർദം ശക്തിപ്രാപിക്കുന്നു: നാളെ മൂന്ന് ജില്ലകളിലും ശനിയാഴ്ച 5 ജില്ലകളിലും റെഡ് അലർട്ട്

ന്യൂന മർദം ശക്തിപ്രാപിക്കുന്നു: നാളെ മൂന്ന് ജില്ലകളിലും ശനിയാഴ്ച 5 ജില്ലകളിലും റെഡ് അലർട്ട്

അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ശക്തിപ്രാപിക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ വിവിധ ജില്ലകളിൽ അതിതീവ്ര മഴയ്ക്കുള്ള ജാഗ്രതാ നിർദേശം. മെയ് 14 വെള്ളിയാഴ്ച മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് റെഡ് അലർട്ട്

മെയ് 15ന് അഞ്ച് ജില്ലകളിലാണ് റെഡ് അലർട്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ കാസർകോട് ജില്ലകളിലാണ് ജാഗ്രതാ നിർദേശം. ന്യൂനമർദം ചുഴലിക്കാറ്റായി മാറുകയും കേരളാ തീരത്തിനടുത്ത് കൂടി കടന്നുപോകാൻ സാധ്യതയുള്ളതിനാൽ സംസ്ഥാനത്ത് ശക്തമായ കാറ്റും മഴയും കടൽക്ഷോഭവും ഉണ്ടാകും

Share this story