സംസ്ഥാനത്ത് ആന്റിജൻ പരിശോധന വർധിപ്പിക്കും; ആളുകൾ കൂടുതലുള്ള ഇടങ്ങളിൽ പരിശോധനാ ബൂത്തുകൾ

സംസ്ഥാനത്ത് ആന്റിജൻ പരിശോധന വർധിപ്പിക്കും; ആളുകൾ കൂടുതലുള്ള ഇടങ്ങളിൽ പരിശോധനാ ബൂത്തുകൾ

സംസ്ഥാനത്ത് ആന്റിജൻ പരിശോധന വർധിപ്പിക്കാൻ തീരുമാനം. ഇതിനായി തീരപ്രദേശങ്ങൾ, ചേരികൾ അടക്കമുള്ള സ്ഥലങ്ങളിൽ ആന്റിജൻ പരിശോധനാ ബൂത്തുകൾ സ്ഥാപിക്കും. ആളുകൾ കൂടുതലായി എത്തുന്ന റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് അടക്കമുള്ള ഇടങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന തരത്തിലാണ് പരിശോധനാ സൗകര്യം ക്രമീകരിക്കുക

ആളുകൾ കൂടുതലായി എത്തുന്ന സ്ഥലങ്ങൾ, തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിൽ എന്നിവിടങ്ങളിൽ ആന്റിജൻ പരിശോധനാ ബൂത്തുകൾ സ്ഥാപിക്കും. നഗരങ്ങളിലെ ചേരി പ്രദേശങ്ങൾ, ഗ്രാമീണ മേഖലകൾ തുടങ്ങിയ ഇടങ്ങളിലും പരിശോധനാ ബൂത്തുകൾ സ്ഥാപിക്കാനാണ് നിർദേശം

ഒരു തവണ കൊവിഡ് പോസിറ്റീവായ ആളുകളിൽ പിന്നീട് ആർടിപിസിആർ പരിശോധന ആവർത്തിക്കേണ്ടതില്ലെന്നാണ് നിർദേശം. ഇവർക്ക് ആന്റിജൻ പരിശോധന നടത്തിയാൽ മതിയാകും.

Share this story