സംസ്ഥാനത്ത് ലോക്ക് ഡൗൺ ഒരാഴ്ച കൂടി നീട്ടിയേക്കും; പ്രഖ്യാപനം ഉടൻ

സംസ്ഥാനത്ത് ലോക്ക് ഡൗൺ ഒരാഴ്ച കൂടി നീട്ടിയേക്കും; പ്രഖ്യാപനം ഉടൻ

സംസ്ഥാനത്ത് ലോക്ക് ഡൗൺ ഒരാഴ്ചത്തേക്ക് കൂടി നീട്ടിയേക്കും. കൊവിഡ് വ്യാപനം രൂക്ഷമായി തന്നെ തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. അതേസമയം കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കില്ല. നിലവിലെ നിയന്ത്രണങ്ങൾ തുടരാനാണ് സാധ്യത.

ഇന്ന് ചേർന്ന വിദഗ്ധ സമിതി യോഗത്തിൽ റവന്യു, ദുരന്തനിവാരണ അതോറിറ്റി, പോലീസ് തുടങ്ങിയ വകുപ്പുകൾ ലോക്ക് ഡൗൺ നീട്ടണമെന്ന ശുപാർശ മുന്നോട്ടുവെക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാകും

നിലവിൽ മെയ് 16 വരെയാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ ഐഎംഎയും സംസ്ഥാനത്ത് ലോക്ക് ഡൗൺ നീട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു.

Share this story