മുഖ്യമന്ത്രി രാജ്ഭവനിലെത്തി ഗവർണറെ കണ്ടു; സർക്കാർ രൂപീകരണത്തിന് അവകാശവാദമുന്നയിച്ച് കത്ത് നൽകി

മുഖ്യമന്ത്രി രാജ്ഭവനിലെത്തി ഗവർണറെ കണ്ടു; സർക്കാർ രൂപീകരണത്തിന് അവകാശവാദമുന്നയിച്ച് കത്ത് നൽകി

മുഖ്യമന്ത്രി പിണറായി വിജയൻ രാജ്ഭവനിലെത്തി ഗവർണറെ കണ്ടു. സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് പിണറായി വിജയൻ ഗവർണർക്ക് ഔദ്യോഗികമായി കത്ത് നൽകി.

സിപിഎം, സിപിഐ, കേരളാ കോൺഗ്രസ് എം, കേരളാ കോൺഗ്രസ് ബി, കോൺഗ്രസ് എസ്, ജനാധിപത്യ കേരളാ കോൺഗ്രസ്, ഐഎൻഎൽ, എൻസിപി, ജനതാദൾ എസ്, എൽ ജെ ഡി, ഇടത് സ്വതന്ത്രൻമാർ എന്നിവർ സർക്കാർ രൂപീകരണത്തിൽ പിണറായി വിജയനെ പിന്തുണച്ച് കത്ത് നൽകിയിട്ടുണ്ട്

ഇനി ഗവർണർ സർക്കാർ രൂപീകരണത്തിനായി പിണറായി വിജയനെ ക്ഷണിക്കും. പിന്നാലെ ചേരുന്ന എൽഡിഎഫ് യോഗം മുഖ്യമന്ത്രിയായി പിണറായി വിജയനെ തെരഞ്ഞെടുക്കും. ഇതിന് മുന്നോടിയായി വകുപ്പ് വിഭജന ചർച്ചകൾ നാളെയോടെ പൂർത്തിയാകും.

സിപിഎമ്മും സിപിഐയും തങ്ങളുടെ മന്ത്രിമാരുടെ കാര്യം അടുത്ത ദിവസങ്ങളിൽ പ്രഖ്യാപിക്കും. ഘടകകക്ഷികളിൽ ആരൊക്കെ മന്ത്രിയാകുമെന്ന കാര്യവും തിങ്കളാഴ്ചയോടെ വ്യക്തമാകും.

Share this story