പത്തനംതിട്ടയിലെ കല്ലൂപ്പാറയിലും തുമ്പമണിലും പ്രളയസാധ്യതയെന്ന് കേന്ദ്ര ജലകമ്മീഷൻ

പത്തനംതിട്ടയിലെ കല്ലൂപ്പാറയിലും തുമ്പമണിലും പ്രളയസാധ്യതയെന്ന് കേന്ദ്ര ജലകമ്മീഷൻ

പത്തനംതിട്ട ജില്ലയിലെ രണ്ടിടങ്ങളിൽ ഗുരുതര പ്രളയസാധ്യതയുണ്ടെന്ന് കേന്ദ്ര ജലകമ്മീഷൻ. ടൗട്ടേ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കനത്ത മഴയാണ് ലഭിക്കുന്നത്. ഈ സാഹചര്യത്തിലാണ് കേരളത്തിലെ നദികളിലെ സാഹചര്യം കേന്ദ്ര ജലകമ്മീഷൻ വിലയിരുത്തിയത്.

പത്തനംതിട്ട മണിമല, അച്ചൻകോവിൽ നദികൾ കര കവിഞ്ഞൊഴുകാൻ സാധ്യതയുണ്ട്. കല്ലൂപ്പാറ എന്ന സ്ഥലത്ത് അപകടനിലയ്ക്ക് മുകളിലാണ് മണിമലയാർ ഒഴുകുന്നത്. അച്ചൻകോവിലാറും തുമ്പമൺ എന്ന പ്രദേശത്ത് കൂടി അപകടനിലക്ക് മുകളിലൂടെ ഒഴുകുകയാണ്

Share this story