പൊഴിയൂരിൽ കടലാക്രമണം രൂക്ഷം: 23 വീടുകൾ തകർന്നു; നിരവധി പേരെ മാറ്റിപാർപ്പിച്ചു

പൊഴിയൂരിൽ കടലാക്രമണം രൂക്ഷം: 23 വീടുകൾ തകർന്നു; നിരവധി പേരെ മാറ്റിപാർപ്പിച്ചു

തിരുവനന്തപുരം പൊഴിയൂരിൽ കടലാക്രമണത്തിൽ 23 വീടുകൾ തകർന്നു. കേരളാ-തമിഴ്‌നാട് തീരദേശ പാത 60 മീറ്റർ നീളത്തിൽ കടലെടുക്കുകയും ചെയ്തു. അതേസമയം കൊവിഡ് ഭീതിയെ തുടർന്ന് മേഖലയിലെ പലരും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറാൻ ഭയക്കുകയാണ്

പൊഴിയൂരിലെ രണ്ടര കിലോമീറ്റർ കടൽത്തീരം കടലെടുത്തു. രണ്ട് ദിവസമായി തുടരുന്ന കടൽക്ഷോഭത്തിൽ നൂറോളം വീടുകൾ ഏത് നിമിഷവും തകർന്നുവീഴാവുന്ന നിലയിലാണ്. പ്രദേശത്തെ വാഹന ഗതാഗതവും തടസ്സപ്പെട്ടു. മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ കൂടി ഇവിടെ തുറന്നിട്ടുണ്ട്. നാട്ടുകാരിൽ പലരെയും മാറ്റിപാർപ്പിച്ചു.

Share this story