പോരാട്ടം അവസാനിച്ചു; നന്ദു മഹാദേവ മരണത്തിന് കീഴടങ്ങി

പോരാട്ടം അവസാനിച്ചു; നന്ദു മഹാദേവ മരണത്തിന് കീഴടങ്ങി

ക്യാൻസറിനെതിരായ പോരാട്ടത്തിൽ ആയിരങ്ങൾക്ക് പ്രചോദനമായി മാറിയ നന്ദു മഹാദേവ ഒടുവിൽ മരണത്തിന് കീഴടങ്ങി. 27 വയസ്സായിരുന്നു. കോഴിക്കോട് എം വി ആർ ക്യാൻസർ സെന്ററിൽ ശനിയാഴ്ച പുലർച്ചെയാണ് മരണം സംഭവിച്ചത്. തിരുവനന്തപുരം ഭരതന്നൂർ സ്വദേശിയാണ് നന്ദു

അതിജീവനം എന്ന കൂട്ടായ്മയുടെ സംഘാടകനായിരുന്നു. അർബുദം ശ്വാസകോശത്തെയും പിടികൂടിയതോടെയാണ് നന്ദു മരണത്തിന് കീഴടങ്ങിയത്. ജീവിതത്തിന്റെ ഓരോ ഘട്ടവും സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചാണ് നന്ദു ശ്രദ്ധ നേടിയിരുന്നത്. ഒരു ഘട്ടത്തിലും ജീവിതത്തിൽ തോറ്റുപോകരുതെന്ന് പ്രചോദിപ്പിക്കുന്ന വ്യക്തിയായിരുന്നു നന്ദു.

Share this story